22 October Tuesday

"ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല'; പ്രളയാനന്തര കേരളത്തിനായ് പാലക്കാടൻ യുവതയുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

പാലക്കാട്‌ >  പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമാകാൻ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റി "ഒന്നും പാഴല്ല; ഒന്നും ചെറുതുമല്ല" ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ക്രാപ്പ്‌ ശേഖരണത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകുകയാണ്‌ പ്രവർത്തകരുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിനായും മഴക്കാലത്ത് പാഴ്‌വസ്തുക്കൾ വീടുകളിൽ കെട്ടിക്കിടന്ന് വിവിധ രോഗങ്ങൾ ഉണ്ടാകാതിരിക്കാനും ക്ലീൻകേരള പദ്ധതിക്ക് സഹായമാകുന്നതിന്റെയും ഭാഗമായാണ്‌ സ്ക്രാപ് (പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, പത്ര, മാസികകൾ) കളക്ഷൻ സംഘടിപ്പിച്ചത്‌.

 "ഒന്നും പാഴല്ല; ഒന്നും ചെറുതുമല്ല" എന്ന സന്ദേശമുയർത്തിയാണ്‌ യൂണിറ്റ്, മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ വീടുകളിൽ നിന്നും പഴയ ഇരുമ്പ്,പത്രം, പ്ലാസ്റ്റിക് ,മാസികകൾ തുടങ്ങിയവ ശേഖരിച്ച് വില്പന നടത്തുന്നത്‌. ഞായറാഴ്‌ചയും സ്ക്രാപ്പ്‌ ശേഖരണം തുടരും. വിൽപനയിലൂടെ ലഭിക്കുന്ന തുക ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top