30 November Monday

'ന്യായമായും 12 രൂപയെങ്കിലും എണ്ണവില കുറയ്‌ക്കാത്തത് എന്തുകൊണ്ട്'; കൊറോണക്കാലത്തും മോഡിയും കൂട്ടരും തട്ടിപ്പറിക്കുന്നു-ചോദ്യങ്ങളുമായി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

പെട്രോൾ ഡീസൽ വില വർധിപ്പിച്ച ബിജെപി നേതൃത്വത്തോട് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ. അഖിലേന്ത്യ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്‌.

1) ആഗോള എണ്ണ വിപണിയിൽ വൻ വിലത്തകർച്ച അഭിമുഖീകരിക്കുന്ന ഈ സന്ദർഭത്തിൽ പെട്രോളിൻ്റെയും ഡീസലിൻന്റെയും തീരുവ വർധിപ്പിച്ചത് ക്രൂര സമീപനമല്ലെ ?

2) ആഗോള എണ്ണ വിപണിയിൽ വീപ്പക്ക് 33 ഡോളറായി എണ്ണ വില നേർ പകുതി കുറഞ്ഞ ഈ സമയത്ത് ഇതിന്റെ ആനുകൂല്യം എന്തുകൊണ്ട് ജനങ്ങൾക്ക് നൽകുന്നില്ല?

3) ഈ ഇനത്തിൽ കേന്ദ്ര സർക്കാറിന് ലഭിക്കുന്ന 39,000 കോടി രൂപ രൂപ ഇപ്പോൾ കൊറോണക്കാലത്ത് പോലും രാജ്യത്തെ ജനങ്ങളിൽ നിന്നും മോദിയും കൂട്ടരും തട്ടിപ്പറിച്ചത് എന്തിന്?

4) റിലയൻസ്,എസ്സാർ,ഷെൽ എന്നീ എണ്ണ കമ്പനികൾക്ക് കൊള്ളലാഭം ലഭിക്കുവാൻ അവസരം നൽകിയത് എന്തിനാണ് ?

5) ആഗോള എണ്ണ എണ്ണ വില കുറഞ്ഞ ഈ ഘട്ടത്തിൽ നമ്മുടെ രാജ്യത്ത് 12 രൂപ വരെയെങ്കിലും 1ലിറ്ററിനു ന്യായമായി കുറക്കേണ്ടത്കുറക്കാത്തത് എന്തുകൊണ്ട് ?

6) ന്യായമായി കുറക്കേണ്ട വിലകുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം എണ്ണ വില ഇപ്പോൾ കൂട്ടിയിട്ടില്ല എന്ന കേന്ദ്രസർക്കാർ നിലപാട് ബിജെപി അണികൾക്ക് പോലും അംഗീകരിക്കാനുകുമോ?

ബിജെപി നേതൃത്വത്തോട് ചോദ്യങ്ങൾ ഇനിയും ഏറെയുണ്ട് ആവശ്യമെങ്കിൽ ഇനിയും ചോദിക്കാം.

കോൺഗ്രസിനോട് ചിലത് പറയട്ടെ...

പെട്രോളിന്റെ വില നിയന്ത്രണ അധികാരം രാജ്യം എടുത്തു കളഞ്ഞതാണ് ഈ തീവെട്ടിക്കൊള്ള നടത്തുവാൻ സ്വകാര്യ എണ്ണ കമ്പനിക്ക് സൗകര്യം ആയത്. 2010 ജൂൺ 25 ന് ഡോ. മൻമോഹൻസിംഗിന്റെ രണ്ടാം യു പി എ സർക്കാരാണ് ഈ നിലപാട് കൈക്കൊണ്ടത്, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പിന്തുണ ഉള്ളതുകൊണ്ട് ഈ നീക്കം അന്ന് തടഞ്ഞിരുന്നു. പാർലിമെൻന്റിൽ ഇടതുപക്ഷ അംഗബലം ശക്തമായാൽ ജനങ്ങൾക്ക് എന്ത് ഗുണം എന്ന നിങ്ങളുടെ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് മേൽ പറഞ്ഞ സംഭവം.

 

2010 ജൂൺ 25 എടുത്ത നിലപാട് തെറ്റാണെന്ന് തുറന്നു പറഞ്ഞ് നവ ഉദാരവൽക്കരണ നയത്തെ തള്ളി പറഞ്ഞാൽ ദേശീയ തലത്തിൽ യൂത്ത് കോൺഗ്രസ്സുമായുൾപ്പടെ സ്വകാര്യ എണ്ണ കമ്പനിക്ക് വേണ്ടി മോദിയും കൂട്ടരും നടത്തുന്ന തീവെട്ടിക്കൊള്ളക്കെതിരെയുള്ള പോരാട്ടത്തിൽ യോജിക്കുവാൻ ഡിവൈഎഫ്ഐ തയ്യാറാണ് - റിയാസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top