14 December Saturday

കോന്നിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വീടുകയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കോന്നി > ഡിവൈഎഫ്ഐ കൈതക്കര യൂണിറ്റ് സെക്രട്ടറി ആഷിക് ജ്യോതിയെയും ഭിന്നശേഷിക്കാരനായ സഹോദരൻ ആദർശ് ജ്യോതിയെയും വീട്ടിൽ കയറി മർദിച്ചു. സമീപവാസിയായ ഗോപി എന്നു വിളിക്കുന്ന സഹദേവനും മകൻ റനീഷും ഞായറാഴ്‌ച പകൽ ഒന്നേകാലോടെ കമ്പിവടിയുമായി ഇരുവരെയും മർദിക്കുകയായിരുന്നു. വിറക് കെട്ടുമായി വന്നപ്പോൾ സഹദേവന്റെ വീട്ടിലെ ഉണങ്ങാനിട്ടിരുന്ന തുണി താഴെ വീണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുമ്പ് രണ്ടുതവണ ഇവർ ആഷിക്കിനെ മർദിച്ചിരുന്നു.  ഇതിലൊന്ന്‌ ഉപതെരഞ്ഞെടുപ്പ് നടക്കവെ ബൂത്തിൽ കയറിയായിരുന്നു.

പരിക്കേറ്റ ആദർശിനെയും ആഷിക്കിനെയും കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിപിഐ എം വി കോട്ടയം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരണമെന്ന് ലോക്കൽ സെക്രട്ടറി പി ജി പുഷ്പരാജൻ ആവശ്യപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top