Deshabhimani

ഡിവൈഎഫ്‌ഐ ജീപ്പ്‌ നൽകി ; അനീഷ്‌ വീണ്ടും 
ജീവിതവളയം പിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 12:03 AM | 0 min read



മാനിവയൽ (കൽപ്പറ്റ)
മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കണ്ണീരോർമക്കിടയിലും അനീഷിനും ഭാര്യക്കും അതിജീവനകരുത്ത്‌ പകർന്ന്‌ ഡിവൈഎഫ്‌ഐ. മൂന്ന്‌ മക്കൾ, അമ്മ, വീട്‌, ജീവനോപാധിയായ ജീപ്പടക്കം സർവതും ദുരന്തംകൊണ്ടുപോയ അനീഷിന്‌ പുതിയ ജീപ്പ്‌ നൽകിയാണ്‌ ഡിവൈഎഫ്‌ഐ തണലായത്‌.

വിനോദസഞ്ചാരകേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പോടിച്ചാണ്‌ ഈ യുവാവ്‌ കുടുംബം പോറ്റിയിരുന്നത്‌. മാനിവയലിലെ വാടകവീട്ടിലുള്ള അനീഷിന്റെ പ്രയാസം മനസ്സിലാക്കിയാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ ജീപ്പ്‌ വാങ്ങിനൽകാൻ തീരുമാനിച്ചത്‌. അനീഷിന്റെ താൽപ്പര്യംകൂടി പരിഗണിച്ചു. വിഷമഘട്ടത്തിൽ  തുണയേകിയതിന്‌ അനീഷും ഭാര്യയും ഡിവൈഎഫ്‌ഐക്ക്‌ നന്ദിപറഞ്ഞു.

മാനിവയലിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എന്നിവർ ചേർന്ന്‌ താക്കോൽ കൈമാറി. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌ എന്നിവരും  പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home