29 May Friday

ഡിവൈഎഫ്‌ഐ രംഗത്തിറങ്ങി; പ്രവര്‍ത്തനരഹിതമായിരുന്ന നാലുനിലക്കെട്ടിടം 5 മണിക്കൂറില്‍ ഐസൊലേഷന്‍ ക്യാമ്പായി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കാഞ്ഞങ്ങാട്> ഏറെ കാലമായി പ്രവര്‍ത്തിക്കാതെ   പൊടിപിടിച്ചുകിടന്നിരുന്ന നാലുനില കെട്ടിടം അഞ്ച് മണിക്കൂര്‍ കൊണ്ട് ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റി ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് മുന്‍ഭാഗത്തുള്ള കേന്ദ്ര സര്‍വകലാശാലയുടെ ക്യാമ്പസായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് വളരെ പെട്ടെന്നുതന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്.

 ഇരുന്നൂറിലധികം വരുന്ന, നീലേശ്വത്തേയും കാഞ്ഞങ്ങാട്ടേയും ഡിവൈഎഫ്‌ഐ വൊളന്റീയര്‍മാരാണ്,  ശൂചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്. 12 മണിക്ക് തുടങ്ങിയ ശുചീകരണം കൃത്യം നാലുമണിയോടെ പൂര്‍ത്തിയായി. നന്നാക്കിയെടുക്കാന്‍ വിഷമമാണെന്ന് കരുതി ഒഴിവാക്കിയ,  നൂറിലധികം മുറികളുള്ള കെട്ടിടമാണ് അഞ്ച് മണിക്കൂറിനുള്ളില്‍  പുത്തന്‍ കെട്ടിടമായി മാറിയത്.

ജില്ലയില്‍ ഏറ്റവുമധികം ആളുകളെ ഉള്‍കൊള്ളിക്കാന്‍ കഴിയുന്ന  ക്യാമ്പാണ്  ഇവിടെ സജ്ജമായിരിക്കുന്നത്. വയറിംഗും പ്ലബിംഗുമടക്കം വളരെയധികം പണച്ചെലവ് വേണ്ടിവരുമെന്ന് കരുതി ഒഴിവാക്കിയ കെട്ടിടമാണ്‌
  ജില്ലയിലെ  തന്നെ പ്രധാന കേന്ദ്രമായി കെവിഡ് 19 നിരീക്ഷണ കേന്ദ്രമായി മാറിയത്‌

 


പ്രധാന വാർത്തകൾ
 Top