കൊച്ചി > ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായി ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലുമാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.
എറണാകുളത്ത് നടന്ന പരിപാടി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ഹലാല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാറില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് പറയാന്‍ കഴിയുമോയെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എ എ റഹീം ചോദിച്ചു . കോണ്‍ഗ്രസിന്റെ ഒരൊറ്റ നേതാവ് പോലും വിഷയത്തില്‍ പ്രതികരിച്ചില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഒരു ഹോട്ടലിന് നേരെയും ഭക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്താന്‍ ഡിവൈഎഫ്ഐ ഉള്ള കാലത്തോളം നടക്കില്ലായെന്നും എ എ റഹീം പറഞ്ഞു.
ഡിവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചു. വംശീയക്കെതിരായ പോരാട്ടത്തിന്റെ ചരിത്രസ്മാരകമായ അഞ്ചുവിളക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടിഎം ശശി, പ്രസിഡന്റ് പി പി സുമോദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി നാട്ടുകാര്‍ക്ക് ബിരിയാണി വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..