23 March Saturday

ക്രിസ്മസ് ദിനത്തില്‍ മധുരവുമായി ഡിവൈഎഫ്‌ഐ; ഗവ. മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണപ്പൊതിയോടൊപ്പം കേക്കും നല്‍കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 27, 2018

ഉച്ചഭക്ഷണപ്പൊതിയോടൊപ്പം കേക്ക് വിതരണം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രിന്‍സി കുര്യാക്കോസ് നിര്‍വഹിക്കുന്നു

കളമശേരി > എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നൽകിവരുന്ന ഉച്ചഭക്ഷണപ്പൊതിയോടൊപ്പം ക്രിസ‌്മസ‌് ദിനത്തിൽ കേക്ക്  നൽകി. ക്രിസ‌്മസ‌് ദിനാഘോഷത്തിന്റെ ഭാഗമായാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കേക്ക് നൽകിയത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി മുടങ്ങാതെ പൊതിച്ചോറ് വിതരണം നടത്തി വരികയാണ്. ഓരോദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് ചുമതല. ക്രിസ‌്മസ‌് ദിനത്തിൽ കളമശേരി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ ഊഴമായിരുന്നു. ദിവസേന 1200 ഓളം പാെതികളാണ് വിതരണം ചെയ്യുന്നത്.

കേക്ക് മുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രിൻസി കുര്യാക്കോസ് വിതരണം ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എ എ അൻഷാദ്, സെക്രട്ടറിയേറ്റംഗം സി എ രജീഷ്, കളമശേരി സെൻട്രൽ മേഖലാ സെക്രട്ടറി രഫീക്ക് ബക്കർ എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top