22 August Thursday

തലസ്ഥാനത്ത്‌ കോൺഗ്രസ്‌ കലാപത്തിന്‌ ശ്രമിക്കുന്നു: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

തിരുവനന്തപുരം  > യൂണിവേഴ‌്സിറ്റി കോളേ‌ജ‌് വിഷയത്തെ മറയാക്കി തലസ്ഥാനത്ത‌് കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ‌് കോൺഗ്രസിന്റേതെന്ന‌് ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഇതിന‌് മുന്നോടിയായാണ‌് പൊലീസിനെ ആക്രമിക്കുമെന്ന കെപിസിസി വർക്കിങ‌് പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ ആഹ്വാനമെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള കോൺഗ്രസ‌് –- യൂത്ത‌് കോൺഗ്രസ‌് ക്രിമിനൽ സംഘങ്ങൾ തലസ്ഥാനത്ത‌് തമ്പടിച്ചിരിക്കുകയാണ‌്. യൂണിവേഴ‌്സിറ്റി കോളേജ‌് വിഷയത്തിൽ സമരപരമ്പരയുമായി മുന്നോട്ടുപോകുന്ന കോൺഗ്രസ‌് –- കെഎസ‌്‌യു ‌നേതൃത്വം എന്താണ‌് അവരുടെ മുദ്രാവാക്യം എന്നുപോലും വെളിപ്പെടുത്തുന്നില്ല.

പ്രതിപക്ഷനേതാവിന്റെയും ബിജെപിയുടെയും നീക്കം പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുകയെന്നതാണ‌്. ഒന്നര ലക്ഷത്തോളം നിയമനങ്ങളാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി ഇതിനകം നടത്തിയത‌്.   ഈ പ്രവർത്തനത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയലക്ഷ്യമാണ‌് ഇതിനുപിന്നിൽ. വാട‌്സാപ‌് വഴി അജ്ഞാതകേന്ദ്രങ്ങളിൽനിന്നാരംഭിച്ച വ്യാജ പ്രചാരണങ്ങൾ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവർത്തിക്കുകയായിരുന്നുവെന്നും റഹീം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറിയറ്റ‌് അംഗം ഷിജൂഖാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ‌് വി വിനീത‌് എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top