Deshabhimani

ഇനി രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് ബെവ്കോ ഔട്ട്‍ലറ്റുകൾ 7 മണി വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 03:05 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്ത് രണ്ട് ദിവസം ബെവ്കോ അവധി. ഒന്നാം തീയതിയും ഒക്ടോബർ രണ്ട് ​ഗാന്ധി ജയന്തിയുമായതിനാലാണ്  രണ്ട് ദിവസം അടുപ്പിച്ച് പൊതു അവധി ആയത്. സ്‌റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്‌കോ ഔട്ട്‍ലറ്റുകൾ അടക്കും.
 

ഒക്ടോബർഅവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേയായിരിക്കും. ഒക്ടോബര്‍ 31 പൊതു അവധിയായാണ്. നവംബര്‍ ഒന്ന് ഡ്രൈ ഡേയുമാണ്. ഈ വർഷത്തെ ഓണത്തിന് ബിവറേജസിന്റെ മദ്യവില്‍പന ഉയര്‍ന്നിരുന്നു. ഉത്രാടം മുതല്‍ ചതയം വരെ 2291.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 766.35 കോടി രൂപയുടെ മദ്യമാണ് ഈ ഓണത്തിന് വിറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Home