27 June Thursday

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

പനമരം> പനമരം പുഴയിലെ കീഞ്ഞുകടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കീഞ്ഞ് കടവ് പുത്തൻതോട്ടത്തിൽ ആസിഫലിയുടെ ഇളയ മകൻ  അജ്മൽ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് കഴിഞ്ഞ ദിവസം പള്ളിയിലായിരുന്നു താമസിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം പുഴയിലെ കീഞ്ഞു കടവിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

പുഴയിൽ മുങ്ങിയ ഉടനേ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അരമണിക്കൂറിനു ശേഷമാണ് അജ്മലിനെ പുഴയിൽ നിന്നും കണ്ടെടുത്തത്. മാതാവ് ആസിയ സഹോദരങ്ങൾ ആബിദ്, അസീബ


പ്രധാന വാർത്തകൾ
 Top