24 September Sunday

പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

പറവൂർ > തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന്‌ കുട്ടികൾ മുങ്ങിമരിച്ചു. പറവൂർ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവി​ന്റെയും കവിതയുടെയും മകൾ ശ്രീവേദ (10),  കവിതയുടെ സഹോദരപുത്രൻ, മന്നം തളിയിലപ്പാടം വീട്ടിൽ വിനുവിന്റെയും നിതയുടെയും മകൻ അഭിനവ് (കണ്ണൻ–-13), കവിതയുടെ സഹോദരി വിനിതയുടെയും ഇരിങ്ങാലക്കുട പൊറത്തുശേരി കടുങ്ങാടൻ വീട്ടിൽ -രാജേഷിന്റെയും മകൻ ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്. അ​ഗ്നി രക്ഷാസേനയും വെടിമറയിൽനിന്നുള്ള മുങ്ങൽവിദ​ഗ്ധരും നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി 7.30ന് ശ്രീവേദയുടെ മൃതദേഹവും  പത്തരയോടെ മറ്റു രണ്ടുപേരുടെ മൃതദേ​ഹങ്ങളും കണ്ടെത്താനായത്. മൃതദേഹങ്ങൾ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തട്ടുകടവ് പാലത്തി​ന്റെ അടിയിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. വള്ളംകളി നടക്കുന്ന, ഒഴുക്കുകൂടിയ സ്ഥലമാണിത്.

പാലത്തിനുസമീപം കുട്ടികളുടെ സൈക്കിളുകളും ചെരിപ്പുകളുമുണ്ടായിരുന്നു. അഭിനവി​ന്റെ അച്ഛൻ വിനു ​ഗൾഫിലേക്ക് തിരികെപ്പോയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ. ഗവ. എൽപിജി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ശ്രീവേദ. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിനവ്. ഇരിങ്ങാലക്കുട സ്‌കൂളിലെ വിദ്യാർഥിയാണ് ശ്രീരാ​ഗ്.
ശ്രീവേദയുടെ സഹോദരി നിവേദിത (മാളു). അഭിനവിന്റെ സഹോദരി അമേയ. ശ്രീരാഗിന്റെ സഹോദരൻ ശ്രീരാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top