മലപ്പുറം > കാളികാവ് ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലില്‍ ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ ഒരുവയസ്സുകാരിയുൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു വയസുകാരി അബീഹയുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് കണ്ടെത്തിയത്.
വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന് അജ്മല്‍ എന്നിവരെ രക്ഷപ്പെടുത്തി.
വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. മലവെള്ളപ്പാച്ചിലിൽ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..