30 July Friday

ഡ്രൈവിങ്‌ ലൈസൻസ്‌ 
കാലാവധി സെപ്‌തംബർ 30 വരെ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ന്യൂഡൽഹി
കാലാവധി കഴിഞ്ഞ ഡ്രൈവിങ്‌ ലൈസൻസിന്റെയും വാഹന രേഖകളുടെയും സാധുത സെപ്‌തംബർ 30 വരെ നീട്ടാൻ ഗതാഗതമന്ത്രാലയം സംസ്ഥാനങ്ങളോട്‌ നിർദേശിച്ചു. കോവിഡും അടച്ചിടലും സൃഷ്ടിച്ച പ്രതിസന്ധി പരിഗണിച്ചാണിത്‌.

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌, ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌, എല്ലാവിധ പെർമിറ്റുകൾ എന്നിവയ്‌ക്കും ഇത്‌ ബാധകം. 2020 ഫെബ്രുവരി ഒന്നുമുതൽ കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾക്ക്‌ സാധുത ലഭിക്കും.  ഇതുകാരണം  ഇൻഷുറൻസ്‌ പുതുക്കുന്നതിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുക പരിശോധനാ സർട്ടിഫിക്കറ്റിന്‌ സാധുത ഉണ്ടാകില്ല. കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിനുശേഷം കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവരുടെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന്‌ ഉത്തരവിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top