02 December Monday

ഡ്രൈവിങ്‌ ലൈസൻസ്‌ പ്രിന്റ്‌ ചെയ്യാം; മോട്ടോർ വാഹന വകുപ്പ്‌ ഉത്തരവിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > ഡ്രൈവിങ്‌ ലൈസൻസ്‌ പ്രിന്റ്‌ ചെയ്‌ത്‌ ഉപയോഗിക്കാൻ അനുമതി നൽകി മോട്ടോർ വാഹന വകുപ്പ്‌ ഉത്തരവിറക്കി. ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പാസായവർക്ക്‌ ഡിജി ലോക്കർ ആപ്പിലേക്ക് അവരുടെ  ഡ്രൈവിങ്‌ ലൈസൻസ്‌ ഡൗൺലോഡ് ചെയ്യാനോ ഏതെങ്കിലും പിവിസി കാർഡിൽ പ്രിന്റ് ചെയ്യാനോ കഴിയും. പരിശോധനാസമയത്ത്‌ ഡിജിറ്റൽ ഡ്രൈവിങ്‌ ലൈസൻസ്‌ കാണിച്ചാൽ മതി.

പരിവാ​ഹൻ സാരഥി വെബ്സൈറ്റിൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കണം. പ്രന്റഡ് ലൈസൻസ് വേണമെന്നുള്ളവർക്ക് നിശ്ചിത ഫീസ് നൽകി ലൈസൻസ് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഡിജിറ്റൽ ലൈസൻസിന് അപേക്ഷിക്കാനുള്ള ഫീസ് ഘടനയും പുറത്തിറക്കി. പുതിയ ലേണേഴ്സ് ലൈസൻസിന് 150 രൂപയും ഡ്രൈവിങ് ലൈസൻസിന് 200 രൂപയുമാണ് ഫീസ്. ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്സ് ടെസ്റ്റിന് 50 രൂപയുമാണ് ഫീസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top