31 March Friday

ഡോ പി എസ് ശ്രീകണ്ഠൻ തമ്പി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

എറണാകുളം> സ്പൈസസ് ബോർഡിൽ കാൽ നൂറ്റാണ്ട് പ്രചരണ വിഭാഗം ഡപ്യൂട്ടി ഡയറക്റ്ററായിരുന്ന എരമല്ലൂർ ശ്രീ വിലാസത്തിൽ ഡോ പി എസ് ശ്രീകണ്ഠൻ തമ്പി (65) നിര്യാതനായി.
ഫൈനാൻഷ്യൽ എക്സ്പ്രസ്സിന്റെ കറസ്പോണ്ടന്റായിരിക്കവേയാണ് ബോർഡിൽ പബ്ളിസിറ്റി ഓഫിസറായി 88 ൽ പ്രവേശിച്ചത്.

വേൾഡ് സ്പൈസ് കോൺഗ്രസ്സ് ഓർഗനൈസിംഗ് സെക്രട്ടറി, ഗുണ്ടൂരിൽ ഇ സ്‌പ്പെസ് ബസാർ ചുമതല, കോഡക്സ് സെക്രട്ടറി, സ്പൈസസ് ബോർഡ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ, തുടങ്ങി വിവിധ ചുമതലകൾ നിർവ്വഹിച്ചു.

ഭാര്യ> ചേർത്തല എൻഎസ്സ്എസ്സ് കോളജ് റിട്ടയർഡ് പ്രിൻസിപ്പൽ ഡോ: എസ് ബി ശ്യാമള. മകൻ: എസ്  ശ്രീ. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ട് വളപ്പിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top