09 June Friday

ഡോ. കെ മുത്തുലക്ഷ്‌മി സംസ്‌കൃത സർവകലാശാല പ്രോ വൈസ് ചാൻസലർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

കൊച്ചി> സംസ്‌കൃത സർവകലാശാല പ്രോ വൈസ് ചാൻസലറായി ഡോ. കെ മുത്തുലക്ഷ്‌മി ചുമതലയേറ്റു. സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം വേദാന്തവിഭാഗം പ്രൊഫസറും റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ് സെൽ ഡയറക്ടറുമാണ്.   

വിവിധ സർവകലാശാലകളിൽ സംസ്‌കൃതം പിജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന മാസികയുടെ ഉപദേശകസമിതി അംഗം, സാൻസ്‌ക്രിറ്റ്‌ റിസർച്ച് ഫൗണ്ടേഷന്റെ ജേർണലായ "കിരണാവലി’യുടെ പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2008ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാല് പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശിനിയാണ്‌. പരേതരായ വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാടിന്റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top