കൊച്ചി>കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലറായി സര്‍വ്വകലാശാലയിലെ സംസ്കൃതം സാഹിത്യം വിഭാഗം മേധാവിയും സീനിയര്‍ പ്രൊഫസറുമായ ഡോ. ധര്‍മ്മരാജ് അടാട്ടിനെ (ഡോ. ധര്മ്മരാജന് പി. കെ.) നിയമിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവായി. നിലവില്‍ പ്രോ വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നിര്‍വ്വഹിച്ച് വരികയായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടെ വിജയിച്ച ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. കെ. എന്‍. എഴുത്തച്ചന്റെ കേരളോദയം എന്ന സംസ്കൃത മഹാകാവ്യത്തെക്കുറിച്ചുള്ള പഠനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.
തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് എന്നിവിടങ്ങളില്‍ സംസ്കൃത വിഭാഗം അധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ഡോ. ധര്‍മ്മരാജ് അടാട്ട് കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധി-കേരള- കണ്ണൂര്‍-സംസ്കൃത സര്‍വ്വകലാശാലകളില്‍ സംസ്കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സംസ്കൃത സര്‍വകലാശാല അക്കാദമിക് കൌണ്‍സില്‍, സിന്‍ഡിക്കേറ്റ് എന്നിവയില്‍ അംഗമായും അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി. ടി. ട്രസ്റ്റിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ സംസ്ഥാന കൌണ്‍സില്‍, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ ഗവേണിങ്ങ് കൌണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു.
മികച്ചവൈജ്ഞാനിക ഗ്രന്ഥത്തിനുളള അബുദാബി ശക്തി അവാര്‍ഡ്, സാമൂഹ്യ ശാസ്ത്രഗ്രന്ഥത്തിനുളള കെ. ദാമോദരന്‍ പുരസ്കാരം,വൈജ്ഞാനിക ഗ്രന്ഥത്തിനുളള സഹോദരന് അയ്യപ്പന് സ്മാരക പുരസ്കാരം ,വൈദിക സാഹിത്യ ഗ്രന്ഥത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് എന്നിവക്കര്‍ഹനായിട്ടുണ്ട്.
സംസ്കൃതം-ഇംഗ്ളീഷ്-മലയാളം എന്നീ ഭാഷകളിലായി നിരവധി ലേഖനങ്ങളും മുപ്പത്തഞ്ചിലധികം പഠനഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അടാട്ട് സ്വദേശിയാണ്.
ബുദ്ധന് മുതല്‍ മാര്‍ക്സ് വരെ, മാര്‍ക്സിസവും ഭഗവദ്ഗീതയും, ലോകായതദര്‍ശനം, മതം ശാസ്ത്രം മാര്‍ക്സിസം,ഋഗ്വേദത്തിലെ സാഹിതീയദര്ശനം, മാര്‍ക്സിസവും ആര്‍ഷഭാരത സംസ്കാരവും, ഇഎംഎസ്-മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സംക്രമപുരുഷന്‍, വര്‍ഗീയതയും ഇന്ത്യന്‍ ദേശീയതയും, നവോത്ഥാനത്തിന്റെ സുവര്‍ണ്ണശോഭകള്‍, ശ്രീശങ്കരനും ശ്രീനാരായണഗുരുവും,ഉപനിഷദ് ദര്‍ശനം-ഒരു പുനര്വിചാരം,ഋഗ്വേദത്തിന്റെ ദാര്‍ശനികഭൂമിക തുടങ്ങിയവ അദ്ദേഹത്തിന്റെ ചില കൃതികളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..