22 August Thursday

ഡോ. ബി. ഉമാദത്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

തിരുവനന്തപുരം> കൊലപാതകം ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളും തെളിയിക്കാൻ പൊലീസ് ഡോ. ബി. ഉമാദത്തന്റെ സഹായം തേടിയിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. 

വിരമിച്ച ശേഷവും പല കേസുകളിലും പൊലീസിന്‌ അദ്ദേഹം ഉപദേശങ്ങൾ നൽകിയിട്ടുണ്ട്‌. ഉമാദത്തൻ എഴുതിയ പൊലീസ്‌ സർജന്റെ ഓർമ്മകുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്‌ത്രം എന്നീ പുസ്തങ്ങൾ ശ്രദ്ധേയമായിരുന്നു.

ഫോറൻസിക് ശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ സ്വായത്തമാക്കാനും അവ കുറ്റാന്വേഷണത്തിൽ പ്രയോഗിക്കാനും നിരന്തരമായി അദ്ദേഹം ശ്രമിച്ചു. വേർപാടിൽ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top