Deshabhimani

ക്യൂവിൽ കലിപ്പ് വേണ്ട; ബീവറേജസിൽ 'പെണ്ണിടി' ഉറപ്പ്

വെബ് ഡെസ്ക്

Published on Dec 02, 2024, 11:38 AM | 0 min read

തൃശൂർ > ക്യൂവിൽ  നിൽക്കുന്ന ചിലരുടെ നോട്ടം.. ചിലപ്പോൾ കളിയാക്കലുകൾ.. അല്ലെങ്കിൽ വാക്കുതർക്കം..കേരളത്തിലെ ബീവറേജസ്‌ ഔട്ട്‌ലെറ്റുകളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പലപ്പോഴും ഇതൊക്കെയാണ്‌. സാഹചര്യം വഷളായാൽ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഇനിയിപ്പോ വേണ്ടി വന്നാൽ കൈകൊണ്ടോ "നോ' എന്ന്‌ പറയാനുള്ള ധൈര്യമാണ്‌ ഇവർക്കാവശ്യം.. ഈ ധൈര്യം ഇനി എല്ലാ ബീവറേജസ്‌ ഔട്ട്‌ലെറ്റുകളിലും ജോലിചെയ്യുന്ന സ്‌ത്രീകൾക്കുണ്ടാകും.

കേരളാ പൊലീസിന്റെ നേതൃത്വത്തിൽ കേരള സ്‌റ്റേറ്റ്‌ ബീവറേജസ്‌ കോർപ്പറേഷനിലെ വനിതാ ജിവനക്കാർക്ക്‌ സെൽഫ്‌ ഡിഫൻസിൽ പരിശീലനം നൽകുന്ന പരിപാടിക്കാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. ജില്ലയിൽ സെന്റ്‌ മേരീസ്‌ കോളേജിൽ നടന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ ജില്ലയിലെ ബീവറേജസ്‌ ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലും ജോലിചെയ്യുന്ന വനിതാ ജീവനക്കാർ പങ്കാളികളായി. കേരള പൊലീസിലെ സെൽഫ്‌ ഡിഫൻസ്‌ ട്രെയിനർമാരാണ്‌ പരിശീലനം നൽകിയത്‌.

പറ്റില്ലെങ്കിൽ അത്‌ ധൈര്യത്തോടെ പറയാനും, നോട്ടം കൊട്ടും ശബ്‌ദംകൊണ്ടും പ്രതിരോധിക്കാനുള്ള വിദ്യകൾ, കൂടാതെ മറ്റു പ്രതിരോധ മാർഗങ്ങളാണ്‌ പ്രധാനമായും പരിശീലിപ്പിച്ചത്. എഎസ്‌ഐ പി കെ പ്രതിഭ, പി ബി ഷിജി, വി വി ജിജി, എസ്‌സിപിഒ ഷീജ സതീശൻ, ഷാജ മോൾ, സിപിഒ പി എഫ്‌ കീർത്തി എന്നിവർ പരിശീലനത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

0 comments
Sort by

Home