Deshabhimani

സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്‌ ; പരിക്കേറ്റ ആന വനത്തിലേക്ക്‌ ഓടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 09:54 PM | 0 min read


കോതമംഗലം
ഭൂതത്താൻകെട്ട് തുണ്ടം വനത്തിനുസമീപം സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്. പരിക്കേറ്റ്‌ കാട്ടിലേക്ക് ഓടിപ്പോയ ആനയ്‌ക്കായി തിരച്ചിൽ തുടങ്ങി.  തെലുങ്ക് സിനിമാനടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് വെള്ളി രാവിലെ തുണ്ടത്ത് എത്തിച്ചത്.

ഷൂട്ടിങ് അവസാനിപ്പിച്ച് വൈകിട്ട് അഞ്ചിന് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള ഒരാന കുത്തുകയായിരുന്നു. ഇതോടെ ഈ ആന വനമേഖലയിലേക്ക് കടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും തുണ്ടം വനമേഖലയിൽ ആനയ്‌ക്കായി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home