20 September Friday

ഒളവണ്ണയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കോഴിക്കോട്> വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. കുട്ടിയെ നായ കടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ വീട്ടുകാരും ആയല്‍വാസികളും ചേര്‍ന്ന് നായയെ ഓടിച്ച് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

ഒളവണ്ണയിലാണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ  കൈക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്.  കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 


പ്രധാന വാർത്തകൾ
 Top