Deshabhimani

മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 06:23 PM | 0 min read

കൽപ്പറ്റ > മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ ആധാരം നഷ്ടപ്പെട്ടവര്‍ക്ക് പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു ഭൂ രേഖകള്‍ കൈമാറി. കളക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന പരിപാടിയിലാണ് രേഖകള്‍ വിതരണം ചെയ്തത്. രജിസ്‌ട്രേഷന്‍ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്ത 145 ആധാരങ്ങളുട  പകര്‍പ്പാണ് സൗജന്യമായി നല്‍കുന്നത്.

പകര്‍പ്പുകള്‍ക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവുകളിലൂടെ ആധാരങ്ങള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ്  രജിസ്‌ട്രേഷന്‍ വകുപ്പ് പകര്‍പ്പുകള്‍ വിതരണത്തിന് ഒരുക്കിയത്. മേപ്പാടിയില്‍  സെപ്തംബര്‍ 30 ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പകര്‍പ്പുകള്‍ വിതരണം ചെയ്യും. അന്നേ ദിവസം ഇത് വരെ അപേക്ഷ നല്‍കാത്തവര്‍ക്ക് ആധാരത്തിന്റെ പകര്‍പ്പിനുള്ള അപേക്ഷ നല്‍കാനുള്ള സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ്  ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home