17 October Thursday

ഒരു മുറി നിറയെ വസ്ത്രങ്ങൾ ഷെഫിയുടെ സ്നേഹ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ആലത്തൂർ > മഴക്കെടുതിയിൽ കേരളം വലയുമ്പോൾ ദുരന്തബാധിതർക്കായി ഷെഫി ഗ്രൂപ്പ് നൽകിയത് ഒരു മുറി നിറയെ വസ്ത്രങ്ങൾ. സിപിഐ എം നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുന്നതിനിടെയാണ് ആലത്തൂർ ടൗണിലെ ഷെഫി ഗ്രൂപ്പ് ഉടമസ്ഥരും സഹോദരങ്ങളുമായ റഷീദും റഫീക്കും തങ്ങളുടെ ഗോഡൗണിൽ ചെന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ കെ ഡി പ്രസേനൻ എംഎൽഎ യെ ഏൽപ്പിച്ചത് കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ 1500 മുതൽ 2000 പേർക്ക് ധരിക്കാവുന്ന വസ്ത്രങ്ങളാണ് സംഭാവന ചെയ്തത്.

തങ്ങളുടെ ലാഭത്തേക്കാൾ ഉപരി ദുരിതമനുഭവിക്കുന്ന അനേകം പാവപ്പെട്ടവർക്ക് ഉപകാരമാവണമെന്നും യഥാർത്ഥ കൈകളിൽ എത്തുമെന്ന വിശ്വാസത്തോടെയാണ് സ്നേഹത്തോടെ ഏൽപ്പിക്കുന്നതെന്ന് റഷീദ് പറയുന്നു പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരൻ, സ്ഥിരം സമിതി അധ്യക്ഷൻ എം എ നാസർ, സിപിഐ എം കാട്ടുശ്ശേരി ലോക്കൽ സെക്രട്ടറി സി ഭവദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു


പ്രധാന വാർത്തകൾ
 Top