23 August Friday

പ്രതിരോധ വാക്സിൻ എടുത്തില്ല; മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ആറുവയസ്സുകാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

മലപ്പുറം> തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറുവയസ്സുകാരൻ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ ആറുവയസ്സുകാരൻ മുഹമ്മദ് ഷാനാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കുമെന്നാണ് റിപ്പോർട്ട്.

ഒമ്പതാം തീയതിയാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ. കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണുവാണ് ഇതിന് കാരണം. പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമായി എടുക്കാത്തവരെയാണ് രോഗം ബാധിക്കുന്നത്. മുതിര്‍ന്നവരിലും കാണപ്പെടുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top