28 May Saturday

ഗൂഢാലോചന കേസ്‌: ദിലീപ്‌ മുൻകൂർ ജാമ്യം തേടി

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

കൊച്ചി > അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ്‌  മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്‌. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ്‌ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌തതാണ്‌  പുതിയ കേസ്‌.

ദിലീപ് വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞതായി ബാ​ല​ച​ന്ദ്ര​കു​മാ​ർ സ്വകാര്യചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവർത്തിക്കുകയും ചെയ്‌തു.

ശബ്‌ദ‌രേഖയും ഫോൺ റെക്കോഡുകളും തെളിവായി ശേഖരിച്ച ക്രൈംബ്രാഞ്ച്‌ ദിലീപ്‌, സഹോദരന്‍ അനൂപ്‌. ദിലീപിന്റെ സഹോദരി ഭർത്താവ്‌ സുരാജ്‌, അപ്പു, ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top