22 October Tuesday

മെമ്മറികാര്‍ഡ് തൊണ്ടിമുതൽ; പ്രതിക്ക്‌ പകർപ്പ്‌ ലഭിക്കാൻ അവകാശമില്ല: സർക്കാർ കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്നും സര്‍ക്കാര്‍ വാദിച്ചു.

നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടി മുതലാണോ, കേസ് രേഖയാണോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യം. ഇക്കാര്യത്തിലാണ്‌ സംസ്ഥാനസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മെമ്മറികാര്‍ഡ് കേസ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top