18 January Tuesday

'ആ വിഐപി താനല്ല'; വിശദീകരണവുമായി പ്രവാസി വ്യവസായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി താന്‍ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ബാലചന്ദ്രകുമാറിനെ അറിയില്ല. ദിലീപുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂ. സമീപകാലത്ത് ദിലീപിന്റെ വീട്ടില്‍ പോയിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് ഖത്തറിലെ ഹോട്ടല്‍ സംരംഭവുമായി ബന്ധപ്പെട്ട് ദിലീപിനെ കണ്ടിരുന്നു. ദിലീപ് തന്നെ 'ഇക്ക' എന്നാണ് വിളിക്കുന്നതെന്നും മെഹബൂബ് പറഞ്ഞു.

ദിലീപുമായി ചുരുങ്ങിയ കാലം മാത്രമുള്ള ബന്ധം മാത്രമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉദ്ദേശിക്കുന്ന വിഐപി ആരാണെന്ന് തനിക്കറിയില്ല. തന്റെ പേര് കേസുമായി ബന്ധപ്പെട്ട് വരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ വിളിച്ചിട്ടില്ല. നുണ പരിശോധനയോ ശബ്ദ പരിശോധനയോ പോലുള്ള എന്ത് അന്വേഷണത്തോട് വേണമെങ്കിലും സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top