ഡിജിറ്റല്‍ അറസ്റ്റ്; യുവതിയില്‍ നിന്ന് 4 കോടി തട്ടിയെടുത്ത രണ്ടു പേര്‍ അറസ്റ്റില്‍
കൊച്ചി> ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് എറണാകുളം സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
പൊലീസ് ആണെന്ന് പറഞ്ഞാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തി പണം തട്ടിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് തട്ടിപ്പുകാർ പറയുക. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതിനിടെയാണ് മലയാളികൾ അറസ്റ്റിലാവുന്നത്.
0 comments