07 September Saturday

പണം നൽകരുതെന്ന്‌ 
പറഞ്ഞിട്ടില്ല: സതീശൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കോഴിക്കോട് > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. രമേശ് ചെന്നിത്തലയും വി എം സുധീരനും ഉൾപ്പെടെ പാർടിയിലെ എത്രയോപേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്‌. യുഡിഎഫ് പാർലമെന്ററി പാർടിയിൽ ആലോചിച്ച്  ഒന്നിച്ച് പണം നൽകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്‌.

വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്തെന്ന് മനസ്സിലാകുന്നില്ല. സഹായം നൽകാൻ സമയമായില്ലെന്ന കേന്ദ്രമന്ത്രിയുടെ പരാമർശത്തോട്‌ യോജിക്കാനാകില്ല. അവർ രാഷ്ട്രീയം കലർത്താനാണ് ശ്രമിക്കുന്നത്. ഇപ്പോൾ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള സമയമല്ല. വയനാട്ടിൽ നിർമിക്കേണ്ട 400 വീടുകളിൽ 100 എണ്ണം കോൺഗ്രസ് നിർമിച്ചുനൽകും. സർക്കാർ ഭൂമി നൽകിയാൽ അതിലാണ്‌ വീട് നിർമിക്കുക. ഭൂമി ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ സ്ഥലം കണ്ടെത്തി വീട് നിർമിക്കുമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകേണ്ട സഹായം ആ രീതിയിൽതന്നെ നൽകണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. അതിനാലാണ്‌ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌. ദുരന്തത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്‌. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top