27 September Monday

നവവധു വരന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

മരിച്ച ധന്യാദാസും ഭർത്താവ്‌ രാജേഷും


ശാസ്താംകോട്ട> നവവധു ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനി രാജേഷ്ഭവനത്ത് രാജേഷിന്റെ ഭാര്യ ധന്യദാസ്(22)ആണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുലര്‍ച്ചെ 4 30ന് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്യയെ വീട്ടുകാര്‍ ആശുപത്രിയിലെത്തി ക്കുകയായിരുന്നു. പേരയം ഈരിക്കുഴി ധന്യാ ഭവനം ഷൺമുഖദാസ് - ലില്ലിക്കുട്ടി ദമ്പതികളുടെ മകളാണ് ധന്യാദാസ് .

ടിപ്പര്‍ ഡ്രൈവറാണ് രാജേഷ് . ക്രിസ്‌ത്യാനിയായ ധന്യദാസും ഹിന്ദുവായ രാജേഷും  പ്രണയിച്ച്‌ വിവാഹിതരായതാണ്‌. പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട്‌ ഇടപെട്ട് മേയ് 7ന് വിവാഹം നടത്തിയതാണ്.

 രാജേഷ്‌ പൊലീസ് കസ്റ്റഡിയില്‍ ആണ് . പുലര്‍ച്ചെ ധന്യയെ തൂങ്ങിയനിലയില്‍ താൻ  കണ്ടതായാണ് രാജേഷിന്റെ മൊഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top