20 November Wednesday

മുൻ ഡിജിപി വി ആർ രജീവൻ (69) നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

കൊച്ചി> മുൻ അഗ്‌നിശമനസേന ഡിജിപി കാക്കനാട്‌ ഇടച്ചിറ വയലിൽ വീട്ടിൽ വി ആർ രജീവൻ (69) നിര്യാതനായി. അസുഖ ബാധിതനായിരുന്നു.  ഇടച്ചിറയിലെ വീട്ടിൽ ശനിയാഴ്‌ച പുലർച്ചെ  6.30നായിരുന്നു മരണം.

 പ്രവർത്തനങ്ങളിൽ ദൃഢതയും, പെരുമാറ്റത്തിൽ സൗമ്യതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. 1950 ഒക്‌ടോബർ 25നാണ്‌ ജനനം. 1977 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌.  പാലക്കാട്‌ എഎസ്‌പിയായാണ്‌ സർവീസിൽ  പ്രവേശിച്ചത്‌. അഗ്‌നിശമനസേനാ മേധാവിയായി 2010ൽ വിരമിച്ചു.

കൊല്ലം എസ്‌പി, കോഴിക്കോട്‌, തിരുവനന്തപുരം കമീഷണർ, പൊലീസ്‌ ആസ്ഥാനത്തെ എഐജി, ഡിഐജി ക്രൈംസ്‌, ഡിഐജി അഡ്‌മിനിസ്‌ട്രേഷൻ, ദക്ഷിണമേഖലാ ഐജി, എക്‌സൈസ്‌ കമീഷണർ, എഡിജിപി അഡ്‌മിനിസ്‌ട്രേഷൻ, ദക്ഷിണമേഖല എഡിജിപി എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

പരേതനായ വയലിൽ വീട്ടിൽ കെ രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്‌. ഭാര്യ: ഷീല. മക്കൾ: ദീപക്ക്‌, അർജുൻ. അദ്ദേഹത്തിന്റെ മരണത്തിൽ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 


പ്രധാന വാർത്തകൾ
 Top