22 July Monday

ഡിജിപി ജേക്കബ്‌ തോമസ്‌ ചാലക്കുടിയിൽ മത്സരിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 21, 2019

കൊച്ചി>ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ്‌ തോമസ്‌ മത്സരിച്ചേക്കും. ചാലക്കുടി മണ്‌ഡലത്തിൽ ട്വന്റി ട്വന്റി  യുടെ സ്ഥാനാർഥിയായാണ്‌ മത്സരത്തിനൊരുങ്ങുന്നത്‌.

സ്ഥാനാർഥിയാകാൻ ഐപിഎസിൽനിന്ന്‌ രാജിവെയ്‌ക്കും. നിലവിൽ സസ്‌പെൻഷനിലാണ്‌ ജേക്കബ്‌  തോമസ്‌. ജേക്കബ്‌ തോമസുമായുള്ള ചർച്ച നടക്കുകയാണെന്ന്‌ ട്വന്റി ട്വന്റി നേതാക്കൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top