28 September Monday

കരിപ്പൂർ വിമാനാപകടം : എയർ ട്രാഫിക്‌ കൺട്രോളിന്‌‌ ജാഗ്രതക്കുറവുണ്ടായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


കരിപ്പൂർ
കരിപ്പൂർ വിമാനദുരന്തത്തിൽ എയർട്രാഫിക്‌ കൺട്രോൾ വിഭാഗത്തിന്‌ (എടിസി ടവർ) ജാഗ്രതക്കുറവുണ്ടായെന്ന്‌ ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിഗമനം. വിമാനത്താവള അതോറിറ്റിയിൽനിന്നും എയർ ട്രാഫിക്‌ കൺട്രോൾ വിഭാഗത്തിൽനിന്നും തെളിവെടുത്തു. വെള്ളിയാഴ്ച രാത്രി 7.30മുതൽ എട്ടുവരെയുള്ള സമയത്തെ എടിസി രേഖകളും കണ്ടെടുത്തു. ലാന്‍ഡിങ്ങിന് അനുമതി നൽകിയതും അന്വേഷിക്കുന്നു. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും വിമാനത്താവളത്തിൽനിന്ന് ലഭിക്കുന്ന രേഖകളും അന്വേഷക സംഘം ഒത്തുനോക്കും.

മോശം കാലാവസ്ഥയിൽ റൺവേയിലിറക്കിയ വിമാനത്തിന്‌ വേഗം കൂടുതലായിരുന്നുവെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റൺവേയുടെ മധ്യഭാഗത്ത്‌ വിമാനമിറക്കിയത്‌ പൈലറ്റിന്റെ വീഴ്ചയാണോയെന്നതും പരിശോധിക്കുന്നു.   എയർ ഇന്ത്യ ആസ്ഥാനത്തുനിന്നുള്ള എൻജിനിയറിങ്‌ വിഭാഗവും വിമാനത്താവളത്തിൽ ക്യാമ്പ്ചെയ്യുന്നുണ്ട്‌. അപകടത്തിൽപ്പെട്ട വിമാനം ടാർപോളിൻകൊണ്ട് മൂടി.-- പ്രധാന ഉപകരണങ്ങൾ അഴിച്ചെടുക്കുന്ന പ്രവർത്തനം തിങ്കളാഴ്ചയും തുടർന്നു.  എൻജിൻ പുറത്തെടുക്കാൻ കൂടുതൽ ഉപകരണങ്ങൾ എത്തിച്ചാലേ സാധിക്കൂ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top