09 July Thursday

ദേവിക ആത്മഹത്യചെയ്തതെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല: അധ്യാപികമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

വളാഞ്ചേരി> വീട്ടിൽ ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തതുകൊണ്ടാണ്‌ ദേവിക ആത്മഹത്യചെയ്തതെന്ന്‌ വിശ്വസിക്കുന്നില്ലെന്ന്‌ സ്‌കൂളിലെ അധ്യാപികമാർ പറഞ്ഞു. ക്ലാസിന്റെ ചുമതലയുള്ള അധ്യാപകൻ വിളിച്ചപ്പോൾ വീട്ടിലെ ടിവി കേടാണെന്ന്‌ ദേവിക അറിയിച്ചു. എന്നാൽ, ക്ലാസ്‌ മുടങ്ങാതിരിക്കാൻ സ്‌കൂൾ അധികൃതർ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുനൽകിയിരുന്നു. ഇപ്പോൾ നടക്കുന്ന ക്ലാസുകൾ അടുത്ത ആഴ്ച ആവർത്തിക്കുമെന്നും ആശങ്കവേണ്ടെന്നും തിങ്കളാഴ്ച സ്‌കൂളിലെത്തിയ അച്ഛനോടും‌ അധ്യാപകർ പറഞ്ഞു.

ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്‌ ദേവിക. അയ്യങ്കാളി സ്‌കോളർഷിപ്പും നേടിയിട്ടുണ്ട്‌. സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന്‌ അധ്യാപികമാരായ കെ ജീജയും സി പി ഷാജിദയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top