31 March Tuesday

പുഴയെടുത്തു, പൊന്നുമോളെ

സ്വന്തം ലേഖകന്‍Updated: Saturday Feb 29, 2020

കൊല്ലം> ഒരു നാടിന്റെ  കാത്തിരിപ്പുകൾക്കുമേൽ കണ്ണീർ വീഴ്‌ത്തി ദേവനന്ദ പോയി. കൊല്ലം നെടുമ്പന ഇളവൂരിലെ വീട്ടിൽനിന്നു കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ (പൊന്നു) മൃതദേഹം വീടിനു സമീപത്തെ ഇത്തിക്കരയാറിൽ വെള്ളിയാഴ്‌ച രാവിലെ ഏഴോടെ കണ്ടെത്തി. പള്ളിമൺ ആറ്റിൽ  ഇളവൂർ ഭാഗത്ത്‌ വള്ളക്കടവിനു സമീപം വള്ളിപ്പടർപ്പുകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു. മുങ്ങിമരണമാണെന്നാണ്‌  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. വ്യാഴാഴ്‌ച രാവിലെയാണ്‌ കുട്ടിയെ കാണാതായത്‌.
കിഴക്കേക്കര ധനീഷ്‌ ഭവനിൽ പ്രദീപ്‌കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ്‌.  
 
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ശാർങ്ഗധരൻപിള്ളയാണ് മൃതദേഹം ആദ്യം കണ്ടത്.   ശ്വാസകോശത്തിൽ  വെള്ളവും ചെളിയുമുണ്ട്‌.  ബലം പ്രയോഗിച്ചതിന്റെയോ ക്ഷതമേറ്റതിന്റെയോ ലക്ഷണം മൃതദേഹത്തിൽ ഇല്ല. അമ്മ ധന്യയുടെ വീടായ ധനീഷ് ഭവനിൽ  വൈകിട്ട് 3.50-ന് മൃതദേഹമെത്തിച്ചു.   ദേവനന്ദ പഠിക്കുന്ന വാക്കനാട് സരസ്വതീ വിദ്യാനികേതനിലും  പൊതുദർശനത്തിനുവച്ചു.  അച്‌ഛൻ പ്രദീപ്‌കുമാറിന്റെ  കുടവട്ടൂരിലെ വീട്ടുവളപ്പിൽ വൈകിട്ട്‌ സംസ്‌കാരം നടത്തി.    
വ്യാഴാഴ്ച രാവിലെ  കുട്ടിയെ കാണാതായെന്ന  വാർത്ത പരന്നതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണുണ്ടായത്‌.


പ്രധാന വാർത്തകൾ
 Top