11 April Sunday

ദേശാഭിമാനി ജീവനക്കാരൻ വി ദേവനാരായണൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

പാലക്കാട്‌ > ദേശാഭിമാനി സീനിയർ ഇകെബി ഓപ്പറേറ്റർ‌ പിരായിരി നെല്ലിപ്പറമ്പ് എളേടത്ത്‌ മനയിൽ വി ദേവനാരായണൻ (51) നിര്യാതനായി. ഞായറാഴ്‌ച രാത്രി 10.30ന്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്‌ച പകൽ 11ന്‌ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്‌മശാനത്തിൽ.

21 വർഷമായി ദേശാഭിമാനിയിൽ ജോലിചെയ്യുന്നു. ഭാര്യ: പി എൻ ഗിരിജ (ആർഡി ഏജന്റ്‌). മക്കൾ: ആര്യ (രണ്ടാം വർഷ ബികോം വിദ്യാർഥിനി, അണ്ണാമലൈ സർവകലാശാല), നകുലൻ (10–-ാം ക്ലാസ്‌ വിദ്യാർഥി, കോട്ടായി ജിഎച്ച്‌എസ്‌എസ്‌). അച്ഛൻ: പരേതനായ വാമനൻ നമ്പൂതിരി. അമ്മ: ശാരദ. സഹോദരൻ: മധു(കേറ്ററിങ്‌).

തൃശൂർ, കോഴിക്കോട്‌, കണ്ണൂർ, ആലപ്പുഴ ദേശാഭിമാനി യൂണിറ്റുകളിലും ജോലിചെയ്‌തു. ഇടക്കാലത്ത്‌ ഫോട്ടാഗ്രാഫറായും ജോലി ചെയ്‌തിട്ടുണ്ട്‌. പ്രകൃതി സൗഹൃദ ഫോട്ടോഗ്രഫിക്ക്‌ ഓയിസ്‌ക ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. സിപിഐ എം ദേശാഭിമാനി എഡിറ്റോറിയൽ ബ്രാഞ്ചംഗമാണ്‌. പാലക്കാട്‌ കോ–- ഓപ്പറേറ്റീവ്‌ അർബൻ ബാങ്ക് മുൻ‌ ഡയറക്ടറും ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top