20 July Saturday
രചനകൾ ജൂലൈ 15നകം ലഭിക്കണം

ദേശാഭിമാനി സാഹിത്യപുരസ‌്കാരം: കൃതികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തിരുവനന്തപുരം > ദേശാഭിമാനി സാഹിത്യപുരസ‌്കാരത്തിന‌് സൃഷ്ടികൾ ക്ഷണിച്ചു. നോവൽ, കഥാസമാഹാരം, കവിതാസമാഹാരം എന്നീ വിഭാഗങ്ങളിലാണ‌് പുരസ‌്കാരം. അതത‌് മേഖലകളിലെ വിദഗ‌്ധസമിതി തെരഞ്ഞെടുക്കുന്ന കൃതികൾക്ക‌് ഒരു ലക്ഷംരൂപ വീതം സമ്മാനം നൽകും. 2018 മാർച്ച‌് ഒന്നുമുതൽ 2019 ഫെബ്രുവരി 28വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച കൃതികളാണ‌് പരിഗണിക്കുക. രചയിതാക്കൾക്കും പ്രസാധകർക്കും സൃഷ്ടികൾ അയക്കാം.

രചനകൾ ജൂലൈ 15നകം ലഭിക്കത്തക്കവിധം ജനറൽ മാനേജർ, ദേശാഭിമാനി, തമ്പാനൂർ, തിരുവനന്തപുരം–-695001  എന്ന വിലാസത്തിൽ അയക്കണം. കവറിനുപുറത്ത‌് ദേശാഭിമാനി സാഹിത്യപുരസ‌്കാരം എന്ന‌് എഴുതണം.

കഴിഞ്ഞ വർഷം രാജേന്ദ്രൻ എടത്തുംകര (നോവൽ), അംബികാസുതൻ മാങ്ങാട‌് (കഥാസമാഹാരം), പി രാമൻ (കവിതാ സമാഹാരം) എന്നിവർക്കായിരുന്നു പുരസ‌്കാരം.


പ്രധാന വാർത്തകൾ
 Top