16 June Sunday

ദേശാഭിമാനി കൊല്ലം എഡിഷൻ ഉദ്ഘാടനം മാര്‍ച്ച് 10ന്

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


കൊല്ലം
നേരിനൊപ്പം ചുവടുവച്ച്  നാടിന്റെ സ്പന്ദനമറിഞ്ഞ്  വളർച്ചയുടെ കൊടുമുടി കയറുന്ന ദേശാഭിമാനി ഇനി പരമ്പരാഗത വ്യവസായങ്ങളുടെ കർമഭൂമിയിൽനിന്നും.
ഏറെ നാളായി കൊല്ലം മനസ്സിലേറ്റുന്ന ദേശാഭിമാനി കൊല്ലം എഡിഷൻ മാർച്ച് 10ന് വൈകിട്ട്  നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കും.

മലയാളിയുടെ വാക്കും വെളിച്ചവുമായ ദേശാഭിമാനിയുടെ പത്താമത് എഡിഷനാണ് കൊല്ലം.  കൊട്ടിയം മയ്യനാട് ധവളക്കുഴിയിലാണ് എഡിഷൻ മന്ദിരം. 2018 മാർച്ച് 19ന് ഇ എം എസ് ദിനത്തിൽ  കോടിയേരി ബാലകൃഷ്ണനാണ്  കൊല്ലം എഡിഷന് ശിലയിട്ടത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top