18 September Wednesday

വായന വളർച്ചാനിരക്കിൽ ദേശാഭിമാനി വീണ്ടും ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

മലയാള ദിനപത്രങ്ങളിൽ വളർച്ചാനിരക്കിൽ ഒന്നാംസ്ഥാനം നിലനിർത്തി ദേശാഭിമാനി. ഇന്ത്യയിലെ പ്രാദേശികഭാഷാ ദിനപത്രങ്ങളിൽ വായനക്കാരുടെ എണ്ണത്തിൽ ഏറ്റവുമധികം വർധന കൈവരിക്കാനായി. രണ്ടുവർഷമായി ദേശാഭിമാനി ഈ മികവ് തുടരുന്നു.

ഇന്ത്യൻ റീഡർഷിപ്‌ സർവേയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ദേശാഭിമാനിയുടെ മൊത്തം വായനക്കാരുടെ എണ്ണം 66 ലക്ഷമായി. ഈ വർഷത്തെ ആദ്യപാദ സർവേയിൽ 17 ശതമാനം വർധനയോടെ 63 ലക്ഷമായിരുന്നു മൊത്തം വായനക്കാർ. രണ്ടാംപാദത്തിൽ അത്  ഉയർന്ന് 66 ലക്ഷമായി. 2017നെ അപേക്ഷിച്ച് 12 ലക്ഷം പുതിയ വായനക്കാരെ സൃഷ്ടിക്കാനായി. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ച.

ദിനംപ്രതി വായനക്കാരുടെ എണ്ണത്തിലും ദേശാഭിമാനിക്ക് വൻ വർധനയുണ്ട്‌. ആവറേജ് ഇഷ്യു റീഡർഷിപ് 24.25 ലക്ഷമായി വർധിച്ചു. മൂന്നുമാസത്തിനിടെ  ദിനംപ്രതി വായനക്കാരുടെ എണ്ണത്തിൽ ഒരു ശതമാനം വർധന.  മലയാള മനോരമയ്ക്കും മാതൃഭൂമിക്കും ദിനംപ്രതി വായനക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. മനോരമയ്ക്ക് മൂന്നുമാസത്തിനിടെ 1.47 ലക്ഷം വായനക്കാരെ നഷ്ടപ്പെട്ടു–- രണ്ട്‌ ശതമാനത്തോളം കുറവ്‌.  മാതൃഭൂമിക്ക് വായനക്കാരുടെ എണ്ണത്തിൽ 5.25 ലക്ഷം പേരുടെ കുറവ്‌. ഇടിവ്‌ എട്ടുശതമാനം.

മൊത്തം വായനക്കാരുടെ എണ്ണത്തിൽ ദേശാഭിമാനിക്ക് ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട  ജില്ലകളിൽ വൻതോതിൽ വർധനയുണ്ടായി. 36 ശതമാനത്തോളം.  തിരുവനന്തപുരം (8 %), കൊല്ലം (8 %), മലപ്പുറം (6 %) എന്ന തോതിലാണ് വർധന. ദേശാഭിമാനിയുടെ സ്ത്രീ–--പുരുഷ വായനക്കാർ 33: 64 ശതമാനം എന്ന അനുപാതത്തിലാണ്. 30 മുതൽ 39 വരെ വയസ്സുള്ളവരും 40 മുതൽ 49 വരെയുള്ള  ഗ്രൂപ്പിലും മറ്റ് പത്രങ്ങളെ അപേക്ഷിച്ച് വായനക്കാരുടെ തോത് കൂടുതൽ ദേശാഭിമാനിക്കാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top