Deshabhimani

ദേശാഭിമാനി 
സാഹിത്യ പുരസ്കാരത്തിന് 
കൃതികൾ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 01:46 AM | 0 min read


തിരുവനന്തപുരം
2023ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികൾക്കാണ് പുരസ്കാരം. കഥ, കവിത, നോവൽ വിഭാഗത്തിലായി മൂന്ന് പുരസ്കാരമാണുള്ളത്. ഓരോ വിഭാഗത്തിലും ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ്‌ നൽകുക.  
എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ അയക്കാം. ജനറൽ മാനേജർ, ദേശാഭിമാനി, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ പുസ്തകങ്ങളുടെ മൂന്ന് കോപ്പി നവംബർ 10 നകം ലഭിക്കണം. കവറിനുപുറത്ത് "ദേശാഭിമാനി സാഹിത്യപുരസ്കാരം–-2023’ എന്ന് രേഖപ്പെടുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home