18 June Friday

എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തി; ഡെന്നീസ് ജോസഫിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

തിരുവനന്തപുരം > പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തിയായിരുന്നു.

ചലച്ചിത്ര കലയെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തില്‍ നിന്നും  ഉണ്ടായത്.

ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top