29 February Saturday

"പിണറായി വിജയന്റെ നിലപാട്‌ മറ്റ്‌ സംസ്ഥാനങ്ങൾക്കും മാതൃക'; എം കെ മുനീറിന്റെ ഉപവാസ സമരത്തിൽ കത്വ കേസ്‌ അഭിഭാഷക ദീപിക സിങ്‌ രജാവത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

കോഴിക്കോട്‌ > കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി വിഷയത്തിലെടുത്ത നിലപാട് അഭിനന്ദനീയമാണെന്ന് ദീപിക സിങ്ങ് രജാവത്ത്. അദ്ദേഹം ഈ വിഷയത്തിലെടുത്ത നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും ദീപിക അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ എം കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ദീപിക സിങ്ങ് രജാവത്ത്.

കേരള മുഖ്യമന്ത്രി നിയമത്തിനെതിരെ നിലപാടെടുത്തതോടെയാണ്‌ മറ്റ്‌ സംസ്ഥാനങ്ങൾക്കും അത്‌ പിന്തുടരാനായത്‌. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. അത്‌ സംരക്ഷിച്ച്‌ നിർത്താനുള്ള എല്ലാ പോരാട്ടങ്ങളിലും നമ്മൾ കൈകോർക്കണം ‐ ദീപിക പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top