അജ്മാൻ> ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂർ സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി (45)യാണ് മരിച്ചത്. ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
അജ്മാനിലെ ആശുപത്രി പാർക്കിങ്ങിൽ ശനിയാഴ്ചയാണ് സംഭവം. ലിജി സംഭവസ്ഥലത്തുതന്നെ മരിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..