25 August Sunday

വനിതാ സിവിൽ പൊലീസ് ഓഫീസർ തൂങ്ങി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

കുണ്ടറ
വനിതാ സിവിൽ പൊലീസ് ഓഫീസറെ വീടിനുസമീപത്തെ പേര മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന സിവിൽ പൊലീസ് ഓഫീസർ പുനുക്കന്നൂർ കന്യാകുഴി അശ്വതി ഭവനിൽ സന്തോഷിന്റെ ഭാര്യ വസന്തകുമാരി (44)ആണ് മരിച്ചത്. വെള്ളിയാഴ്ചവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് വസന്ത ഡ്യൂട്ടി ചെയ്തിരുന്നത്.

കൊട്ടിയത്തേക്കു സ്ഥലംമാറ്റം വന്നതിനെത്തുടർന്ന് ഡ്യൂട്ടിയിൽ നിന്നു റിലീവ് ചെയ്തശേഷമാണ് വീട്ടിലെത്തിയത്. പുലർച്ചെയാണ് വീടിനോടുചേർന്നുള്ള പേര മരത്തിൽ വസന്തയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മക്കൾ: അശ്വതി, ആരതി. കുണ്ടറ പൊലീസ് കേസെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top