19 September Saturday

വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 മലപ്പുറം >  മരം മുറിക്കുന്നതിനിടെ വൈദ്യുത വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശബീറലി(43)യാണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലേക്ക്  വൈദ്യുതി ലൈനിന് മുകളിലൂടെ വീണ മരം തൊഴിലാളികള്‍ മുറിക്കുന്നത് നോക്കിനിൽക്കുന്നതിനിടെ  ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉമ്മ: ആയിഷ. ഭാര്യ: ബുഷ്‌റ, മക്കള്‍: ഫാത്തിമ ഇസാന, മുഹമ്മദ് മിറാഷ്, ഇസ്ഹാന്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top