21 September Saturday

കുവൈറ്റിൽ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കുവൈറ്റ്‌ സിറ്റി> കുവൈത്തിൽ മലയാളിയായ വിദ്യാർത്ഥിനിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി  അനിലിന്റെയും  അനിതയുടേയും മകൾ അലീറ്റയെയാണ് മരിച്ചത്‌. ഇന്നുച്ചക്കാണ് മഹബൂല ബ്ലോക്ക്‌ മൂന്നില്‍ അപകടമുണ്ടായത്‌.

മംഗഫ് ഇന്ത്യ ഇന്റർ നാഷനൽ സ്കൂളിലെ പ്ലസ്‌ 2 വിദ്യാർത്ഥിനിയാണു അലീറ്റ. രണ്ടു ദിവസം മുന്‍പാണ് അവധി കഴിഞ്ഞ്‌ നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. മൃതദേഹം ഫോറൻസിക്‌ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top