20 September Monday

അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചു: ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 17, 2021

തിരുവനന്തപുരം>  ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുവിനെ മകന്‍ ചവിട്ടിക്കൊന്നു.തമ്പി (63) യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

കൂത്തുകാല്‍ക്കോണം സ്വദേശിനിയായ സുധയെ മകന്‍ സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. മര്‍ദനം ഇന്നും തുടര്‍ന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്പി സന്ദീപിനെ തടഞ്ഞു.

തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ടു. കതക് ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് തമ്പിയുടെ വീട്ടിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തമ്പി സംഭവ സ്ഥലത്തു തന്നെ മരിച്ചു.പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top