17 January Sunday
കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് സിപിഐഎമ്മുമായി സഹകരിച്ചു

തൃശൂർ കോർപറേഷൻ സ്ഥാനാർഥി എം കെ മുകുന്ദൻ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

തൃശൂർ> തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ സ്ഥാനാർഥി അഡ്വ. എം കെ മുകുന്ദൻ (53)നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച നടക്കും.  കരൾസംബന്ധമായ അസുഖം ബാധിച്ച്‌ ദയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാത്രി എട്ടിനായിരുന്നു  അന്ത്യം.   

കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച മുകുന്ദൻ കെഎസ്‌യു,‌ യൂത്ത്‌ കോൺഗ്രസ്‌ എന്നിവയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്‌. കോർപറേഷൻ രൂപീകരിച്ച കാലം മുതൽ കൗൺസിലറായിരുന്നു.  തേറമ്പിൽ രാമകൃഷ്‌ണൻ  സ്‌പീക്കറായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫംഗമായിരുന്നു.     അവസാന കോർപറേഷൻ കൗൺസിലിൽ  പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ടിലും അഴിമതിയിലും പ്രതിഷേധിച്ച്‌ ഒരു മാസം മുമ്പാണ്‌ ‌ പാർടിയിൽ നിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചത്‌. 

പുല്ലഴി ഡിവിഷനിൽ സ്ഥാനാർഥിയായ ശേഷം ആദ്യവട്ടപ്രചാരണം പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ്‌ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. പരേതനായ മരോട്ടിക്കൽ കൃഷ്‌ണന്റെ മകനാണ്‌. സുനിതയാണ്‌ ഭാര്യ. മക്കൾ: സഞ്ജയ്‌ കൃഷ്‌ണ, ആദിത്യ കൃഷ്‌ണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top