19 September Sunday

കുളമാവ് ഡാമില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

 ഇടുക്കി>  കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഭാഗത്തു നിന്നും അല്‍പം മാറി വേങ്ങാനം ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മുല്ലക്കാനം ചക്കിമാലി കോഴിപ്പുറത്ത് ബിജു (38) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ ബിനു(36)വിനായി തെരച്ചില്‍ തുടരുകയാണ്. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്നി രക്ഷാസേനകളുടെ 11 അംഗ ഡൈവിംഗ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്‌കൂബാ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുമാണ് തെരച്ചില്‍ നടത്തുന്നത്.ബുധനാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top