18 October Friday

കരാറുകാരന്റെ മരണം ദുരൂഹത നീക്കണം: കുടുംബം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

ചെറുപുഴ
കെട്ടിടനിർമാണ കരാറുകാരൻ ജോസ‌ഫ‌്  മുതുപാറകുന്നേലിന്റെ  മരണത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ കണ്ടെത്തണമെന്നും കുടുംബത്തിന‌് നീതി ലഭ്യമാക്കണമെന്നും സഹോദരനും കുടുംബാംഗങ്ങളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചെറുപുഴയിലെ കോൺഗ്രസ‌് നിയന്ത്രണത്തിലുള്ള കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിന്‌ മുകളിലാണ്‌ ഈ മാസം അഞ്ചിന്‌ ജോസഫിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത‌്. രണ്ട‌് കൈകളുടെയും കാലിലെയും ഞരമ്പുകൾ മുറിച്ച്‌ ആത്മഹത്യചെയ‌്തുവെന്നാണ്‌ പറയുന്നത‌്. കൈകളുടെ ഞരമ്പുകൾ മുറിഞ്ഞിരുന്നില്ലെന്ന‌് പോസ‌്റ്റ‌്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്‌. വെരിക്കോസ‌് വെയിൻ മുറിഞ്ഞതാണ‌് മരണകാരണമെന്നാണ‌് പോസ്‌റ്റ്‌ മോർട്ടത്തിൽ തെളിഞ്ഞത്‌. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ട്‌.

ആശുപത്രി കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട‌് 1.49 കോടി രൂപയാണ‌്  ജോസഫിന‌് കിട്ടാനുള്ളത‌്.  പണം തരാമെന്ന്‌ പറഞ്ഞിട്ടുണ്ടെന്ന്‌ പറഞ്ഞ‌് ആവശ്യമായ ഫയലുകളുമായി നാലിന്‌ രാവിലെയാണ‌് വീട്ടിൽനിന്ന‌് ഇറങ്ങിയത‌്. രാത്രി വൈകിയിട്ടും  തിരിച്ചെത്താത്തതിനെ തുടർന്ന‌് നടത്തിയ അന്വേഷണത്തിലാണ‌് അഞ്ചിന്‌ രാവിലെ ഒമ്പതരയോടെ മൃതദേഹം  ആശുപത്രി കെട്ടിടത്തിൽ കണ്ടെത്തിയത‌്. 
മരണത്തിലെ ദുരൂഹത നീക്കി കുറ്റ വാളികളെ  എത്രയും പെട്ടെന്ന‌് നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും  ബന്ധുക്കൾ  ആവശ്യപ്പെട്ടു. ജോസഫിന്റെ ജ്യേഷ‌്ഠൻ  മാർട്ടിൻ,  ഭാര്യാസഹോദരന്മാരായ  രാജൻ സെബാസ‌്റ്റ്യൻ, അലക‌്സ‌്‌ സെബാസ‌്റ്റ്യൻ, അൻസലം സെബാ‌സ്‌റ്റ്യൻ  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top